വാഴക്കുളം: ആനിക്കാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. വൈപ്പിൻ സ്വദേശി സുമൻ ബാബുവിനാണ് പരിക്കേറ്റത്. ആനിക്കാട് ചിറപ്പടി തിരുവംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.
മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസും വാഴക്കുളം ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമൻ ബാബുവിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമസോൺ ഡെലിവറി ജീവനക്കാരനാണ് സുമൻ.